Pular para o conteúdo
Publicidade

യെശയ്യാവ് 59

പാപം, അനുതാപം, വീണ്ടെടുപ്പ്

1 രക്ഷിക്കുവാൻ കഴിയാത്തവിധം യഹോവയുടെ കൈ കുറുകീട്ടില്ല;

കേൾക്കുവാൻ കഴിയാത്തവിധം അവന്‍റെ ചെവി മന്ദമായിട്ടുമില്ല.

2 നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും

നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്;

നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാത്തവിധം

അവന്‍റെ മുഖത്തെ നിങ്ങൾക്ക് മറയ്ക്കുമാറാക്കിയത്.

3 നിങ്ങളുടെ കൈകൾ രക്തംകൊണ്ടും

നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു;

നിങ്ങളുടെ അധരങ്ങൾ ഭോഷ്ക് സംസാരിക്കുന്നു;

നിങ്ങളുടെ നാവ് നീതികേട് ജപിക്കുന്നു59:3 ജപിക്കുന്നു ആവര്‍ത്തിച്ചു ചൊല്ലുക, പിറുപിറുക്കുക, പതുക്കെ പറയുക എന്നും അർത്ഥം ഉണ്ട്. .

4 ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല;

ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല;

അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്ക് സംസാരിക്കുന്നു;

അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.

5 അവർ അണലിമുട്ടയ്ക്ക് അടയിരിക്കുകയും

ചിലന്തിവല നെയ്യുകയും ചെയ്യുന്നു;

ആ മുട്ട തിന്നുന്നവൻ മരിക്കും;

പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.

6 അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല;

അവരുടെ പണി അവർക്ക് പുതപ്പാവുകയും ഇല്ല;

അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ;

അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്.

7 അവരുടെ കാൽ ദോഷത്തിനായി ഓടുന്നു;

കുറ്റമില്ലാത്ത രക്തം ചിന്തുവാൻ അവർ തിടുക്കപ്പെടുന്നു;

അവരുടെ നിരൂപണങ്ങൾ അന്യായനിരൂപണങ്ങൾ ആകുന്നു;

ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.

8 സമാധാനത്തിന്‍റെ വഴി അവർ അറിയുന്നില്ല;

അവരുടെ നടപ്പിൽ ന്യായവും ഇല്ല;

അവർ അവർക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു;

അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറിയുകയില്ല.

9 അതുകൊണ്ട് ന്യായം ഞങ്ങളോട് അകന്നു ദൂരെയായിരിക്കുന്നു;

നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല;

ഞങ്ങൾ പ്രകാശത്തിനായിട്ടു കാത്തിരുന്നു;

എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു;

എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങൾ നടക്കുന്നു.

10 ഞങ്ങൾ കുരുടന്മാരെപ്പോലെ ഭിത്തി തപ്പിനടക്കുന്നു;

കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു;

സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങൾ നട്ടുച്ചയ്ക്ക് ഇടറുന്നു;

ശക്തരായവരുടെ59:10 ശക്തരായവരുടെ ശൂന്യമാക്കപ്പെട്ടവരുടെ മദ്ധ്യത്തിൽ ഞങ്ങൾ മരിച്ചവരെപ്പോലെ ആകുന്നു.

11 ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു;

പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു;

ഞങ്ങൾ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല;

രക്ഷക്കായി കാത്തിരിക്കുന്നു; എന്നാൽ അത് ഞങ്ങളോട് അകന്നിരിക്കുന്നു.

12 ഞങ്ങളുടെ അതിക്രമങ്ങൾ നിന്‍റെ മുമ്പാകെ പെരുകിയിരിക്കുന്നു;

ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു;

ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു59:12 ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു ഞങ്ങളോടൊപ്പമുണ്ട്. ;

ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു.

13 അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക,

ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക,

പീഡനവും മത്സരവും സംസാരിക്കുക,

വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ.

14 അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു;

സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടക്കുവാൻ കഴിയുന്നതുമില്ല.

15 സത്യം കാണാതെയായി;

ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു;

യഹോവ അത് കണ്ടിട്ട് ന്യായം ഇല്ലായ്കനിമിത്തം

അവിടുത്തേക്കു അനിഷ്ടം തോന്നുന്നു.

16 ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു;

അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി,

അവിടുത്തെ നീതി അവനെ താങ്ങി.

17 അവിടുന്ന് നീതി ഒരു കവചംപോലെ ധരിച്ചു,

രക്ഷ എന്ന പടത്തൊപ്പി തലയിൽ ഇട്ടു;

അവിടുന്ന് പ്രതികാരവസ്ത്രങ്ങൾ ഉടുത്തു,

തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.

18 അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവിടുന്ന് പകരം ചെയ്യും;

അവിടുത്തെ വൈരികൾക്കു ക്രോധവും

അവിടുത്തെ ശത്രുക്കൾക്കു പ്രതികാരവും തന്നെ;

ദ്വീപുവാസികളോട് അവിടുന്ന് പകരംവീട്ടും.

19 അങ്ങനെ അവർ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും

കിഴക്ക് അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും;

കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ

ഒരു നദിപോലെ അവൻ വരും. 59:19 തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും. അവര്‍ക്കെതിരെ ഒരു കൊടി ഉയര്‍ത്തും

20 എന്നാൽ "സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവർക്കും

അവൻ വീണ്ടെടുപ്പുകാരനായി വരും" എന്നു യഹോവയുടെ അരുളപ്പാടു.

21 "ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമം ഇതാകുന്നു" എന്നു യഹോവ അരുളിച്ചെയ്യുന്നു: "നിൻ്റെമേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായിൽ ഞാൻ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായിൽനിന്നും നിന്‍റെ സന്തതിയുടെ വായിൽനിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകുകയില്ല" എന്നു യഹോവ അരുളിച്ചെയ്യുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.