Publicidade

Isaías 25

സ്തോത്രഗീതം

1 യഹോവേ നീ എന്‍റെ ദൈവമാകുന്നു;

ഞാൻ നിന്നെ പുകഴ്ത്തും;

ഞാൻ നിന്‍റെ നാമത്തെ സ്തുതിക്കും;

നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ

വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.

2 നീ ശത്രുകളുടെ നഗരത്തെ കല്ക്കുന്നും

ഉറപ്പുള്ള പട്ടണത്തെ ശൂന്യവും

അന്യന്മാരുടെ കൊട്ടാരങ്ങളെ

നഗരമല്ലാത്തവിധവും ആക്കിത്തീർത്തു;

അത് ഒരുനാളും പണിയുകയില്ല.

3 അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും;

ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും.

4 ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്‍റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,

നീ എളിയവന് ഒരു ദുർഗ്ഗവും

ദരിദ്രന് അവന്‍റെ കഷ്ടത്തിൽ ഒരു കോട്ടയും

കൊടുങ്കാറ്റിൽ ഒരു ശരണവും

ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.

5 വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ

നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു;

മേഘത്തിൻ്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ

ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും.

6 സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ

സകലജനതകൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും

മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും;

മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും

മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടുമുള്ള വിരുന്നു തന്നെ.

7 സകലവംശങ്ങൾക്കും ഉള്ള മൂടുപടവും

സകലജനതകളുടെയും മേൽ കിടക്കുന്ന മറവും

അവൻ ഈ പർവ്വതത്തിൽവച്ചു നശിപ്പിച്ചുകളയും.

8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും;

യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും

തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും.

യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

9 ആ നാളിൽ: "ഇതാ, നമ്മുടെ ദൈവം;

അവനെയാകുന്നു നാം കാത്തിരുന്നത്;

അവൻ നമ്മെ രക്ഷിക്കും;

അവൻ തന്നെ യഹോവ;

അവനെയത്രേ നാം കാത്തിരുന്നത്;

അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം" എന്നു അവർ പറയും.

10 യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ;

എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ

മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും.

11 നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ

മോവാബ് അതിന്‍റെ നടുവിൽ കൈ നീട്ടും;

എങ്കിലും അവന്‍റെ അഹങ്കാരവും കൈമിടുക്കും

അവിടുന്ന് താഴ്ത്തിക്കളയും.

12 നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ

അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_18-40-07-