Publicidade

Isaías 12

സ്തോത്രഗീതങ്ങൾ

1 ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ:

"യഹോവേ, അവിടുന്ന് എന്നോട് കോപിച്ചു

അവിടുത്തെ കോപം മാറി,

അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽ

ഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു.

2 ഇതാ, ദൈവം എന്‍റെ രക്ഷ;

യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുകകൊണ്ടും

അവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും

ഞാൻ ഭയപ്പെടാതെ ആശ്രയിക്കും."

3 അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെ

രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.

4 ആ നാളിൽ നിങ്ങൾ പറയുന്നത്:

"യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;

അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ;

ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ;

അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ.

5 യഹോവയ്ക്ക് കീർത്തനം ചെയ്യുവിൻ;

അവിടുന്ന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു;

ഇതു ഭൂമിയിൽ എല്ലായിടവും പ്രസിദ്ധമായിവരട്ടെ.

6 സീയോൻ നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധദൈവം

നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ."

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-16_06-50-08-