1 54:1 ഗലാത്യർ 4:27 പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു. 2 നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക. 11 54:11 വെളിപ്പാടു 21:18-21അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും. 12 ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും. 13 54:13 യോഹന്നാൻ 6:45നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
യെശയ്യാവു 54:1,2,11-13
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
1 "പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്കുക;
നോവു കിട്ടിയിട്ടില്ലാത്തവളേ, പൊട്ടി ആർത്തു ഘോഷിക്കുക;
ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളേക്കാൾ അധികം"
എന്നു യഹോവ അരുളിച്ചെയ്യുന്നു.
2 നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക;
നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ;
തടുത്തുകളയരുത്; നിന്റെ കയറുകളെ നീട്ടുക;
നിന്റെ കുറ്റികളെ ഉറപ്പിക്കുക.
11 "പീഢ അനുഭവിക്കുന്നവളും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളവളേ,
ഞാൻ നിന്റെ കല്ല് അഞ്ജനത്തിൽ54:11 അഞ്ജനത്തിൽ രത്നം. പതിക്കുകയും
നീലക്കല്ലുകൊണ്ടു54:11 നീലക്കല്ലുകൊണ്ടു ഇന്ദ്രനീലക്കല്ല് എന്നും ആകാം. നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.
12 ഞാൻ നിന്റെ താഴികക്കുടങ്ങളെ54:12 താഴികക്കുടങ്ങളെ ഒരലങ്കാരപ്പണി. ക്ഷേത്രങ്ങളുടെയും മറ്റും മുകളില്‍ ചെയ്യുന്നത് (ഒരു താഴികയും അതിനുമുകളില്‍ ഒരു കുടവും കമഴ്ത്തിവച്ചതുപോലെയാണ് ഇതിന്റെ ആകൃതി, കുടത്തിനുമുകളില്‍ കൂര്‍ത്ത ഒരു സ്തൂപമുള്ള താഴികക്കുടങ്ങളുമുണ്ട്) പത്മരാഗംകൊണ്ടും
നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും
നിന്റെ അറ്റങ്ങളെയെല്ലാം മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും
നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.
- OMCV Versão Contemporânea Aberta em Malaiala
1 "വന്ധ്യയായവളേ, ആർപ്പിടുക;
ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പൊട്ടിയാർക്കുക,
പ്രസവവേദന എന്തെന്ന് അറിയാത്തവളേ,
ആനന്ദത്താൽ ആർത്തുഘോഷിക്കുക;
കാരണം, പരിത്യക്തയുടെ മക്കൾ
ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം,"
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
2 "നിന്റെ കൂടാരത്തിന്റെ സ്ഥലം വിസ്തൃതമാക്കുക,
നിന്റെ കൂടാരത്തിന്റെ തിരശ്ശീലകൾ വിശാലമായി നിവർക്കുക,
അതു ചുരുക്കരുത്;
നിന്റെ കയറുകൾ നീട്ടുകയും
കുറ്റികൾ ബലവത്താക്കുകയും ചെയ്യുക.
11 "പീഡിതയും കൊടുങ്കാറ്റിൽപ്പെട്ട് ഉഴലുന്ന ആശ്വാസരഹിതയുമായ പട്ടണമേ,
ഞാൻ നിന്നെ പത്മരാഗംകൊണ്ട്54:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പുനർനിർമിക്കും,
ഇന്ദ്രനീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനമിടുകയും ചെയ്യും.
12 ഞാൻ നിന്റെ താഴികക്കുടങ്ങൾ മാണിക്യംകൊണ്ടും
നിന്റെ കവാടങ്ങൾ പുഷ്യരാഗംകൊണ്ടും
നിന്റെ മതിലുകൾ മുഴുവനും വിലയേറിയ കല്ലുകൾകൊണ്ടും നിർമിക്കും.
13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവരാകും,
അവർ വളരെ വലിയ സമാധാനം അനുഭവിക്കും.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.