ജെറുശലേമിന്റെ ഭാവിമഹത്ത്വം
1 "വന്ധ്യയായവളേ, ആർപ്പിടുക;
ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പൊട്ടിയാർക്കുക,
പ്രസവവേദന എന്തെന്ന് അറിയാത്തവളേ,
ആനന്ദത്താൽ ആർത്തുഘോഷിക്കുക;
കാരണം, പരിത്യക്തയുടെ മക്കൾ
ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം,"
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
2 "നിന്റെ കൂടാരത്തിന്റെ സ്ഥലം വിസ്തൃതമാക്കുക,
നിന്റെ കൂടാരത്തിന്റെ തിരശ്ശീലകൾ വിശാലമായി നിവർക്കുക,
അതു ചുരുക്കരുത്;
നിന്റെ കയറുകൾ നീട്ടുകയും
കുറ്റികൾ ബലവത്താക്കുകയും ചെയ്യുക.
11 "പീഡിതയും കൊടുങ്കാറ്റിൽപ്പെട്ട് ഉഴലുന്ന ആശ്വാസരഹിതയുമായ പട്ടണമേ,
ഞാൻ നിന്നെ പത്മരാഗംകൊണ്ട്54:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. പുനർനിർമിക്കും,
ഇന്ദ്രനീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനമിടുകയും ചെയ്യും.
12 ഞാൻ നിന്റെ താഴികക്കുടങ്ങൾ മാണിക്യംകൊണ്ടും
നിന്റെ കവാടങ്ങൾ പുഷ്യരാഗംകൊണ്ടും
നിന്റെ മതിലുകൾ മുഴുവനും വിലയേറിയ കല്ലുകൾകൊണ്ടും നിർമിക്കും.
13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവരാകും,
അവർ വളരെ വലിയ സമാധാനം അനുഭവിക്കും.