Pular para o conteúdo
Publicidade

യെശയ്യാവ് 25

യഹോവയ്ക്കു സ്തോത്രം

1 യഹോവേ, അങ്ങാണ് എന്റെ ദൈവം;

ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമർപ്പിക്കും,

കാരണം അങ്ങ് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു;

അവിടത്തെ പുരാതന പദ്ധതികൾ

പരിപൂർണ വിശ്വസ്തതയുള്ളതാണ്.

2 അങ്ങ് നഗരത്തെ കൽക്കൂമ്പാരമാക്കി,

കോട്ടയാൽ ഉറപ്പിക്കപ്പെട്ട പട്ടണത്തെ നശിപ്പിച്ചിരിക്കുന്നു,

വിദേശികളുടെ കെട്ടുറപ്പുള്ള കോട്ടകൾ ഇനിമേൽ നഗരമായിരിക്കുകയില്ല;

അവ ഇനി പുനർനിർമിക്കപ്പെടുകയുമില്ല.

3 അതുകൊണ്ടു ശക്തരായ ജനതകൾ അങ്ങയെ ആദരിക്കും;

ക്രൂരരായ രാഷ്ട്രങ്ങളുടെ പട്ടണങ്ങൾ അങ്ങയെ ബഹുമാനിക്കും.

4 ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ

കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ,

അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും

സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും

കൊടുങ്കാറ്റിൽ ഒരു ആശ്രയവും

ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും.

5 വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെ

അങ്ങ് വിദേശികളുടെ ആരവത്തെ ശമിപ്പിച്ചുകളയുന്നു;

മേഘത്തിന്റെ തണൽകൊണ്ട് ചൂടിനു ശമനംവരുന്നപോലെ

അനുകമ്പയില്ലാത്തവരുടെ പാട്ട് നിലച്ചുപോകുന്നു.

6 സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ

സകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളും

നല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും—

ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ.

7 ഈ പർവതത്തിൽവെച്ച് അവിടന്ന്

സകലജനതകളുടെയുംമേലുള്ള ആവരണം,

എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും;

8 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും.

യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും

കണ്ണുനീർ തുടച്ചുകളയും;

തന്റെ ജനത്തിന്റെ നിന്ദ അവിടന്ന്

സകലഭൂമിയിൽനിന്നും നീക്കിക്കളയും.

യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

9 ആ ദിവസത്തിൽ അവർ പറയും,

"ഇതാ, നമ്മുടെ ദൈവം!

അവിടത്തേക്കായി നാം കാത്തിരുന്നു.

നാം കാത്തിരുന്ന യഹോവ ഇതാകുന്നു;

നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം."

10 യഹോവയുടെ കരം ഈ പർവതത്തിന്മേൽ ആവസിക്കും;

ചാണകത്തിൽ വൈക്കോൽ ചവിട്ടിമെതിക്കപ്പെടുന്നതുപോലെ

മോവാബ് അവരുടെ ദേശത്തുവെച്ചുതന്നെ ചവിട്ടിമെതിക്കപ്പെടും.

11 നീന്തുന്നവർ നീന്തുന്നതിനു കൈകൾ നീട്ടുന്നതുപോലെ,

അവൻ അതിന്റെ മധ്യത്തിൽ കൈനീട്ടും.

യഹോവ അവരുടെ അഹങ്കാരം അവസാനിപ്പിക്കും

അവരുടെ കൈകളുടെ പ്രാവീണ്യത്തെയും.25:11 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.

12 അവിടന്ന് മോവാബിന്റെ ഉയരമുള്ള കോട്ടകൾ നശിപ്പിക്കും

അവയെ താഴെവീഴ്ത്തും;

നിലത്തെ പൊടിയോളം

അവിടന്ന് അവരെ നിലംപരിചാക്കും.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.