Pular para o conteúdo
Publicidade

യെശയ്യാവ് 21

ബാബേലിനെതിരേയുള്ള പ്രവചനം

1 സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം:

ദക്ഷിണദിക്കിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതുപോലെ

മരുഭൂമിയിൽനിന്ന് അക്രമികൾ വരുന്നു,

ഭയാനകമായ പ്രദേശത്തുനിന്നുതന്നെ.

2 ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു:

വഞ്ചകർ ഒറ്റുകൊടുക്കുന്നു, കൊള്ളക്കാർ കൊള്ളയിടുന്നു.

ഏലാമ്യരേ, ആക്രമിക്കുക! മേദ്യരേ, ഉപരോധം ഏർപ്പെടുത്തുക!

ബാബേല്യർ വരുത്തിയ എല്ലാ നെടുവീർപ്പുകൾക്കും ഞാൻ ഒരു അറുതി വരുത്താൻപോകുന്നു.

3 ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു.

പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടേതുപോലെയുള്ള വേദനതന്നെ;

കേൾക്കുന്ന കാര്യങ്ങളാൽ ഞാൻ പരിഭ്രാന്തനായിരിക്കുന്നു,

കാണുന്ന കാഴ്ചകളാൽ ഞാൻ ഭയപ്പെടുന്നു.

4 എന്റെ ഹൃദയം പതറുന്നു;

ഭീതി എന്നെ വലയംചെയ്തിരിക്കുന്നു;

ഞാൻ കാത്തിരുന്ന സന്ധ്യാസമയം

എനിക്കൊരു ഘോരത നൽകിയിരിക്കുന്നു.

5 അവർ മേശയൊരുക്കുന്നു

പരവതാനി വിരിക്കുന്നു

ഭക്ഷിച്ചു പാനംചെയ്യുകയും ചെയ്യുന്നു!

പ്രഭുക്കന്മാരേ, എഴുന്നേൽക്കുക,

പരിചയ്ക്ക് എണ്ണയിടുക!

6 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:

"പോകൂ, ഒരു കാവൽക്കാരനെ നിർത്തൂ,

അവൻ കാണുന്നതൊക്കെ നിന്നെ അറിയിക്കട്ടെ.

7 ഈരണ്ടു കുതിരകളെ പൂട്ടിയ

രഥങ്ങൾ വരുന്നതും

നിരനിരയായി കഴുതകളും ഒട്ടകങ്ങളും

വരുന്നതു കാണുമ്പോൾ

അവൻ ജാഗ്രതയുള്ളവനാകട്ടെ,

പരിപൂർണ ജാഗരൂകൻതന്നെ."

8 അപ്പോൾ കാവൽക്കാരൻ21:8 ചി.കൈ.പ്ര. ഒരു സിംഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:

"എന്റെ യജമാനനേ, എല്ലാ പകലുകളിലും ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു;

എല്ലാ രാത്രിയിലും ഞാൻ എന്റെ കാവൽസ്ഥാനത്തുതന്നെ ആയിരിക്കുന്നു.

9 ഇതാ, രണ്ടു കുതിരയെപ്പൂട്ടി

ഒരു പുരുഷൻ രഥമേറി വരുന്നു.

‘ബാബേൽ വീണുപോയിരിക്കുന്നു, വീണുപോയിരിക്കുന്നു!

അവളുടെ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ

നിലത്തു ചിതറിക്കിടക്കുന്നു,’ "

എന്ന് അയാൾ വിളിച്ചുപറയുന്നു.

10 മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ,

ഇസ്രായേലിന്റെ ദൈവമായ

സൈന്യങ്ങളുടെ യഹോവയിൽനിന്ന്

ഞാൻ കേട്ടതു നിങ്ങളെ അറിയിക്കുന്നു.

ഏദോമിനെതിരേയുള്ള പ്രവചനം

11 ദൂമായ്ക്കെതിരേയുള്ള21:11 ദൂമാ എന്ന വാക്കിന്, നിശ്ശബ്ദത, സ്തബ്ധത എന്നർഥം. പ്രവചനം:

സേയീരിൽനിന്നും ഒരാൾ എന്നോടു വിളിച്ചുപറയുന്നു,

"കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?

കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?"

12 കാവൽക്കാരൻ മറുപടി പറയുന്നു:

"പ്രഭാതം വരുന്നു, പിന്നെ രാത്രിയും.

നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിക്കുക;

ഇനിയും വീണ്ടും വരിക."

അറേബ്യക്കെതിരേയുള്ള പ്രവചനം

13 അറേബ്യക്കെതിരേയുള്ള പ്രവചനം:

ദേദാന്യരുടെ വ്യാപാരസംഘങ്ങളേ,

അറേബ്യയിലെ കാട്ടിൽ കഴിയുന്നവരേ.

14 തേമാ നിവാസികളേ,

ദാഹിച്ചിരിക്കുന്നവർക്കു വെള്ളം കൊണ്ടുവരിക,

പലായിതർക്ക് അപ്പം കൊണ്ടുവരിക.

15 അവർ വാളിൽനിന്ന്,

ഊരിയ വാളിൽനിന്നും

കുലച്ച വില്ലിൽനിന്നും

യുദ്ധത്തിന്റെ കെടുതിയിൽനിന്നും ഓടിപ്പോകുന്നവരാണ്.

16 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: "ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും. 17 കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും." ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.