17 65:17 യെശയ്യാവു 66:22; 2. പത്രൊസ് 3:13; വെളിപ്പാടു 21:1ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. 18 ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. 19 65:19 വെളിപ്പാടു 21:4ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല;
യെശയ്യാവു 65:17-19
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
17 "ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു;
മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല.
18 ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ;
ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും
അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.
19 ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും
എന്‍റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും;
കരച്ചിലും നിലവിളിയും ഇനി അതിൽ കേൾക്കുകയില്ല;
- OMCV Versão Contemporânea Aberta em Malaiala
17 "ഇതാ, ഞാൻ പുതിയ ആകാശവും
പുതിയ ഭൂമിയും സൃഷ്ടിക്കും.
പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ
മനസ്സിൽ വരികയോ ചെയ്യുകയില്ല.
18 പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ
നിങ്ങൾ സന്തുഷ്ടരായി എന്നേക്കും ആനന്ദിക്കുക,
ഞാൻ ജെറുശലേമിനെ ഒരു ആനന്ദമാകുവാനും
അതിലെ ജനത്തെ ഒരു സന്തോഷമാകാനുമായിട്ടാണ് സൃഷ്ടിക്കുന്നത്.
19 ഞാൻ ജെറുശലേമിൽ ആനന്ദിക്കും
എന്റെ ജനത്തിൽ ആഹ്ലാദിക്കും;
കരച്ചിലിന്റെയോ നിലവിളിയുടെയോ ശബ്ദം
ഇനി അവിടെ കേൾക്കുകയില്ല.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.