Pular para o conteúdo
Publicidade

യെശയ്യാവു 66:1,2

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 66:1 a: മത്തായി 5:34; 23:22; b: മത്തായി 5:35; അപ്പൊ. പ്രവൃത്തികൾ 7:49,50 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു? 2 എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായതു എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    "സ്വർഗ്ഗം എന്‍റെ സിംഹാസനവും

    ഭൂമി എന്‍റെ പാദപീഠവും ആകുന്നു;

    നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം?

    എന്‍റെ വിശ്രാമസ്ഥലവും ഏത്?

    2 എന്‍റെ കൈ ഇതൊക്കെയും ഉണ്ടാക്കി;

    അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത്"

    എന്നു യഹോവ അരുളിച്ചെയ്യുന്നു;

    "എങ്കിലും എളിയവനും മനസ്സു തകർന്നവനും

    എന്‍റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ

    മനുഷ്യനെ ഞാൻ കടാക്ഷിക്കും.

  2. OMCV Versão Contemporânea Aberta em Malaiala

    1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

    "സ്വർഗം എന്റെ സിംഹാസനവും

    ഭൂമി എന്റെ പാദപീഠവും ആകുന്നു.

    നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്ന ആലയം എവിടെ?

    എന്റെ വിശ്രമസ്ഥലം എവിടെ?

    2 എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്,

    അങ്ങനെയാണല്ലോ ഇവയെല്ലാം ഉളവായിവന്നത്,"

    എന്ന് യഹോവ അരുളിച്ചെയ്യുന്നു.

    "വിനയശീലരും മനസ്സുതകർന്നവരും

    എന്റെ വചനത്തിൽ വിറയ്ക്കുന്നവരുമായ

    മനുഷ്യരോടാണ് ഞാൻ കരുണയോടെ കടാക്ഷിക്കുന്നത്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.