Pular para o conteúdo
Publicidade

യോവേൽ 2:12-17

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

12 എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു. 13 വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും. 14 നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആർക്കറിയാം? 15 സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ! 16 ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ. 17 യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടു: യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    12 "എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും

    ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും കൂടി

    എങ്കലേക്ക് തിരിയുവിൻ" എന്ന് യഹോവയുടെ അരുളപ്പാട്.

    13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,

    ഹൃദയങ്ങൾ തന്നെ കീറി

    നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിയുവിൻ;

    അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ;

    അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും.

    14 നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട്

    തനിക്കു ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം?

    15 സീയോനിൽ കാഹളം ഊതുവിൻ;

    ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ;

    സഭായോഗം വിളിക്കുവിൻ!

    16 ജനത്തെ കൂട്ടിവരുത്തുവിൻ;

    സഭയെ വിശുദ്ധീകരിക്കുവിൻ;

    മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ;

    കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ;

    മണവാളൻ മണവറയും

    മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.

    17 യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ

    പൂമുഖത്തിന്‍റെയും യാഗപീഠത്തിന്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്:

    "യഹോവേ, നിന്‍റെ ജനത്തോടു ക്ഷമിക്കേണമേ;

    ജനതകൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം

    നിന്‍റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ;

    ‘അവരുടെ ദൈവം എവിടെ?’ എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?" എന്നിങ്ങനെ പറയട്ടെ.

  2. OMCV Versão Contemporânea Aberta em Malaiala

    12 "ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും

    ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ

    എന്റെ അടുക്കലേക്കു മടങ്ങിവരിക," എന്ന് യഹോവ കൽപ്പിക്കുന്നു.

    13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല,

    ഹൃദയത്തെത്തന്നെ കീറുവിൻ;

    നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക,

    അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ;

    എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു,

    അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.

    14 അവിടന്ന് തിരിഞ്ഞു കരുണകാണിക്കും,

    ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം?

    നിങ്ങളുടെ ദൈവമായ യഹോവയ്ക്ക്

    ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും.

    15 സീയോനിൽ കാഹളം ഊതുക,

    വിശുദ്ധ ഉപവാസം വിളംബരംചെയ്യുക,

    വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക.

    16 ജനത്തെ ഒരുമിച്ചുകൂട്ടുവിൻ,

    സഭയെ വിശുദ്ധീകരിക്കുക;

    ഗോത്രത്തലവന്മാരെ കൂട്ടിവരുത്തുവിൻ,

    കുഞ്ഞുങ്ങളെയും മുലകുടിക്കുന്നവരെയും

    ഒരുമിച്ചുകൂട്ടുവിൻ.

    മണവാളൻ തന്റെ മുറിയിൽനിന്ന്

    അതേ, മണവാട്ടി തന്റെ മണിയറയിൽനിന്ന് പുറത്തുവരട്ടെ.

    17 യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാർ

    ആലയത്തിന്റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ കണ്ണുനീരൊഴുക്കട്ടെ.

    അവർ ഇങ്ങനെ പറയട്ടെ; "യഹോവേ, അങ്ങയുടെ ജനത്തോട് ദയകാണിക്കണമേ.

    അവിടത്തെ അവകാശത്തെ നിന്ദാവിഷയമാക്കരുതേ,

    ജനതകൾക്കിടയിൽ ഒരു പരിഹാസമാക്കരുതേ.

    ‘അവരുടെ ദൈവം എവിടെ?

    എന്ന് അവർ പറയുന്നതെന്തിന്?’ "

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.

Joel
Ver todos os capítulos de Joel