Pular para o conteúdo
Publicidade

സെഫന്യാവു 1:14-18

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

14 യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. 15 ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, 16 ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ. 17 മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും. 18 യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    14 യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു;

    അത് അതിവേഗം അടുത്ത് വരുന്നു;

    കേട്ടോ യഹോവയുടെ ദിവസം!

    വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.

    15 ആ ദിവസം ക്രോധദിവസം,

    കഷ്ടവും സങ്കടവും ഉള്ള ദിവസം,

    ശൂന്യതയും നാശവും ഉള്ള ദിവസം,

    ഇരുട്ടും അന്ധകാരവും ഉള്ള ദിവസം,

    മേഘവും മൂടലും ഉള്ള ദിവസം,

    16 ഉറപ്പുള്ള പട്ടണങ്ങൾക്കും

    ഉയരമുള്ള കൊത്തളങ്ങൾക്കും

    വിരോധമായി കാഹളനാദവും ആരവവും

    ഉള്ള ദിവസം തന്നെ.

    17 മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കുന്ന വിധം

    ഞാൻ അവർക്ക് കഷ്ടത വരുത്തും;

    അവർ യഹോവയോട് പാപം ചെയ്തുവല്ലോ;

    അവരുടെ രക്തം പൊടിപോലെയും

    അവരുടെ മാംസം കാഷ്ഠം പോലെയും ചൊരിയും.

    18 യഹോവയുടെ ക്രോധദിവസത്തിൽ

    അവരുടെ വെള്ളിക്കും പൊന്നിനും

    അവരെ രക്ഷിക്കുവാൻ കഴിയുകയില്ല;

    സർവ്വഭൂമിയും അവന്‍റെ ക്രോധത്തിന്‍റെ

    തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും;

    സകലഭൂവാസികൾക്കും

    അവൻ ശീഘ്രസംഹാരം വരുത്തും.

  2. OMCV Versão Contemporânea Aberta em Malaiala

    14 യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു—

    സമീപമായി, അതിവേഗം വരുന്നു.

    യഹോവയുടെ ദിവസത്തിൽ നിലവിളി ഭയങ്കരമായിരിക്കും;

    യുദ്ധവീരന്റെ അട്ടഹാസവും അവിടെയുണ്ട്.

    15 ആ ദിവസം ക്രോധത്തിന്റെ ദിവസം—

    കഷ്ടത്തിന്റെയും സങ്കടത്തിന്റെയും ദിവസം,

    ശൂന്യതയുടെയും നാശത്തിന്റെയും ദിവസം,

    അന്ധകാരത്തിന്റെയും മ്ലാനതയുടെയും ദിവസം,

    മേഘങ്ങളുടെയും ഇരുട്ടിന്റെയും ദിവസം—

    16 കോട്ടയുള്ള നഗരങ്ങൾക്കും

    ചത്വരങ്ങളിലെ ഗോപുരങ്ങൾക്കും എതിരേ

    കാഹളത്തിന്റെയും യുദ്ധാരവത്തിന്റെയും ദിവസം.

    17 "ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും;

    അവർ അന്ധരെപ്പോലെ തപ്പിത്തടഞ്ഞുനടക്കും.

    അവർ യഹോവയ്ക്കു വിരോധമായി പാപംചെയ്തിരിക്കുകയാൽ

    അവരുടെ രക്തം പൊടിപോലെയും

    അവരുടെ മാംസം ചാണകംപോലെയും ചൊരിയപ്പെടും.

    18 യഹോവയുടെ ക്രോധദിവസത്തിൽ

    അവരുടെ വെള്ളിയോ സ്വർണമോ

    അവരെ രക്ഷിക്കാൻ പര്യാപ്തമാകുകയില്ല."

    അവിടത്തെ തീക്ഷ്ണാഗ്നിയിൽ

    സർവലോകവും ദഹിച്ചുപോകും.

    സകലഭൂവാസികളുടെയുംമേൽ അവിടന്ന്

    ശീഘ്രസംഹാരം വരുത്തും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.

Sofonias
Ver todos os capítulos de Sofonias