17 " ‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ
സകലമനുഷ്യരുടെമേലും പകരും;
നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും,
നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും;
നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
18 എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും
ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും,
അതിനാൽ അവരും പ്രവചിക്കും.