5 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം,
ശോശന്നച്ചെടികൾക്കിടയിൽ മേയുന്ന
ഇരട്ടപിറന്ന കലമാനുകൾക്കു സമം.
9 എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;
നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു;
നിന്റെ കണ്ണുകളുടെ ഒരു നോട്ടംകൊണ്ടും
നിന്റെ ഹാരത്തിലെ ഒരു രത്നമണികൊണ്ടുംതന്നെ.