ദൈവം അരുളിച്ചെയ്യുന്നു
1 അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇപ്രകാരം ഉത്തരമരുളി:
2 "പരിജ്ഞാനമില്ലാത്ത വാക്കുകളാൽ
ആലോചനയെ ഇരുട്ടാക്കിത്തീർക്കുന്ന ഇവനാര്?
3 പുരുഷനെപ്പോലെ അര മുറുക്കുക;
ഞാൻ നിന്നോടു ചോദിക്കും,
നീ എനിക്ക് ഉത്തരം നൽകണം.
4 "ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
നിനക്കു വിവേകമുണ്ടെങ്കിൽ പറയുക.