Pular para o conteúdo
Publicidade

ഇയ്യോബ് 38:4,5,8,12,31

OMCV Versão Contemporânea Aberta em Malaiala

4 "ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?

നിനക്കു വിവേകമുണ്ടെങ്കിൽ പറയുക.

5 അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം!

അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്?

8 "ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ

കതകുകൾ ചേർത്തടച്ച് അതിനെ പിന്നിലൊതുക്കിയത് ആരാണ്?

12,13 ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും

ദുഷ്ടരെ അതിൽനിന്ന് കുടഞ്ഞുകളയുന്നതിനുംവേണ്ടി

നീ പ്രഭാതത്തിന് എപ്പോഴെങ്കിലും ഉത്തരവുകൾ നൽകിയിട്ടുണ്ടോ?

അരുണോദയത്തിന് അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തിട്ടുണ്ടോ?

31 "കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ38:31 മൂ.ഭാ. സൗന്ദര്യം നിനക്കു ബന്ധിക്കാൻ കഴിയുമോ?

മകയിരത്തിന്റെ കെട്ടുകൾ നിനക്ക് അഴിക്കാമോ?

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    4 ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?

    നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.

    5 അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ?

    അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ?

    8 38:8 യിരെമ്യാവു 5:22 ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ

    അതിനെ കതകുകളാൽ അടെച്ചവൻ ആർ?

    12 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും

    ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും

    31 38:31 ഇയ്യോബ് 9:9; ആമോസ് 5:8 കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ?

    മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?

  2. IRVMAL Indian Revised Version (IRV) - Malayalam

    4 "ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?

    നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്കുക.

    5 അതിന്‍റെ അളവ് നിയമിച്ചവൻ ആര്‍? നീ അറിയുന്നുവോ?

    അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്‍?

    8 "ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ

    അതിനെ കതകുകളാൽ അടച്ചവൻ ആര്‍?

    12 "ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും

    ദുഷ്ടന്മാരെ അതിൽനിന്ന് കുടഞ്ഞുകളയേണ്ടതിനും

    31 "കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ?

    മകയിരത്തിന്‍റെ ബന്ധനങ്ങൾ അഴിക്കാമോ?

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.