17 എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു;
ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി.
18 അതുകൊണ്ട്, "എന്റെ മഹത്ത്വവും യഹോവയിൽനിന്ന്
ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു," എന്നു ഞാൻ പറയുന്നു.
19 എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും
കയ്പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു.
20 ഞാൻ അവയെ നന്നായി ഓർക്കുന്നു,
എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി.