ഹന്നായുടെ പ്രാർത്ഥന
1 അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു:
"എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ കൊമ്പ്2:1 കൊമ്പ് ശക്തി യഹോവയാൽ ഉയര്‍ന്നിരിക്കുന്നു;
അങ്ങേയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട്;
ഞാൻ എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു;
2 യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
അങ്ങല്ലാതെ മറ്റാരുമില്ലല്ലോ;
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും2:2 പാറ - ഉറപ്പോടെ നമുക്കു ആശ്രയിക്കാവുന്ന സങ്കേതം ഇല്ല.