ഹന്നായുടെ പ്രാർഥന
1 ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു:
"എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;
എന്റെ കൊമ്പ്2:1 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്; വാ. 10 കാണുക. യഹോവയിൽ ഉയർന്നിരിക്കുന്നു.
എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു,
കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു.
2 "യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല;
അങ്ങയെപ്പോലെ വേറാരുമില്ല!
നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല.2:2 പാറ, വിവക്ഷിക്കുന്നത് സുസ്ഥിരമായ ആശ്രയം.