Pular para o conteúdo
Publicidade

1. ശമൂവേൽ 2:1,2

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 2:1 ലൂക്കൊസ് 1:46-55 അനന്തരം ഹന്നാ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:

എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;

എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു;

എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു;

നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.

2 യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;

നീ അല്ലാതെ ഒരുത്തനുമില്ലല്ലോ;

നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു:

    "എന്‍റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;

    എന്‍റെ കൊമ്പ്2:1 കൊമ്പ് ശക്തി യഹോവയാൽ ഉയര്‍ന്നിരിക്കുന്നു;

    അങ്ങേയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട്;

    ഞാൻ എന്‍റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു;

    2 യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;

    അങ്ങല്ലാതെ മറ്റാരുമില്ലല്ലോ;

    നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും2:2 പാറ - ഉറപ്പോടെ നമുക്കു ആശ്രയിക്കാവുന്ന സങ്കേതം ഇല്ല.

  2. OMCV Versão Contemporânea Aberta em Malaiala

    1 ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു:

    "എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;

    എന്റെ കൊമ്പ്2:1 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്; വാ. 10 കാണുക. യഹോവയിൽ ഉയർന്നിരിക്കുന്നു.

    എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു,

    കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു.

    2 "യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല;

    അങ്ങയെപ്പോലെ വേറാരുമില്ല!

    നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല.2:2 പാറ, വിവക്ഷിക്കുന്നത് സുസ്ഥിരമായ ആശ്രയം.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.