പുതിയ നഗരത്തിന്റെ കവാടങ്ങൾ
30 നഗരത്തിന്റെ അളവുകൾ ഇപ്രകാരമാണ്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു (4,500) മുഴം. 31 നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽ ഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണമായിരിക്കണം; വടക്കോട്ട് മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്ന്; യെഹൂദായുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്. 32 കിഴക്കുഭാഗത്ത് നാലായിരത്തഞ്ഞൂറു (4 500) മുഴം; ഗോപുരം മൂന്നു: യോസേഫിന്റെ ഗോപുരം ഒന്ന്; ബെന്യാമീന്റെ ഗോപുരം ഒന്ന്; ദാൻ്റെ ഗോപുരം ഒന്ന്. 33 തെക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു (4,500) മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്റെ ഗോപുരം ഒന്ന്; സെബൂലൂൻ്റെ ഗോപുരം ഒന്ന്. 34 പടിഞ്ഞാറെ ഭാഗത്ത് നാലായിരത്തഞ്ഞൂറു (4,500) മുഴം; ഗോപുരം മൂന്നു: ഗാദിന്റെ ഗോപുരം ഒന്ന്; ആശേരിന്റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്.