നിനവേക്കെതിരെ യെഹോവയുടെ കോപം
2 ദൈവം തീക്ഷ്ണതയുള്ളവനും
യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു;
യഹോവ പ്രതികാരം ചെയ്യുന്നവനും
കോപം നിറഞ്ഞവനുമാകുന്നു;
അവിടുന്ന് തന്റെ വൈരികളോട് പ്രതികാരം ചെയ്യുകയും
തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു.
3 യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ;
അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല;
യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്;
മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു.