Pular para o conteúdo
Publicidade

യെശയ്യാവു 58:3-6

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

3 ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്തു? ഇതാ, നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നേ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു. 4 നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു. 5 എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നതു? 6 അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    3 "ഞങ്ങൾ നോമ്പു നോല്‍ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്?

    ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?"

    "ഇതാ, നിങ്ങൾ നോമ്പു നോല്‍ക്കുന്ന ദിവസത്തിൽ തന്നെ

    നിങ്ങളുടെ കാര്യാദികളെ നോക്കുകയും

    നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട്

    അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു.

    4 നിങ്ങൾ വിവാദത്തിനും കലഹത്തിനും

    ക്രൂരമുഷ്ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്‍ക്കുന്നു;

    നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾക്കുവാൻ

    തക്കവിധമല്ല നിങ്ങൾ ഇന്ന് നോമ്പു നോല്‍ക്കുന്നത്.

    5 എനിക്ക് ഇഷ്ടമുള്ള നോമ്പും

    മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ?

    തലയെ വേഴത്തെപ്പോലെ58:5 വേഴത്തെപ്പോലെ ഒരുതരം വലിയപുല്ല്. കുനിയിക്കുക,

    ചാക്കുതുണിയും ചാരവും വിരിച്ചു കിടക്കുക,

    ഇതാകുന്നുവോ ഉപവാസം?

    ഇതിനോ നീ നോമ്പെന്നും

    യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്?

    6 അന്യായബന്ധനങ്ങളെ അഴിക്കുക;

    നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക;

    പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക;

    എല്ലാ നുകത്തെയും തകർക്കുക;

    ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം?

  2. OMCV Versão Contemporânea Aberta em Malaiala

    3 ‘ഞങ്ങൾ ഉപവസിച്ചിട്ട്,

    അങ്ങു കാണാതിരിക്കുന്നതെന്ത്?’ അവർ ചോദിക്കുന്നു,

    ‘ഞങ്ങൾ ആത്മതപനം ചെയ്തിട്ട്

    അങ്ങ് അറിയാത്തതെന്ത്?’

    "ഇതാ, നിങ്ങളുടെ ഉപവാസദിവസത്തിൽ നിങ്ങളുടെ താത്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും

    നിങ്ങളുടെ എല്ലാ ജോലിക്കാരെയും ചൂഷണംചെയ്യുകയും ചെയ്യുന്നു.

    4 നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും

    ക്രൂരമുഷ്ടികൊണ്ടുള്ള ഇടിയുംകൊണ്ടാണ്.

    ഇങ്ങനെയുള്ളതാണ് നിങ്ങളുടെ ഉപവാസമെങ്കിൽ

    നിങ്ങളുടെ പ്രാർഥന സ്വർഗത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട.

    5 ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്?

    ജനം അനുതാപത്തിന്റെ ചടങ്ങുകൾമാത്രം നടത്തുന്ന ദിവസമോ ഉപവാസം?

    ഒരു ഞാങ്ങണച്ചെടിപോലെ തല കുനിച്ച്

    ചാക്കുശീലയും ചാരവും വിതറി കിടക്കുകമാത്രമോ?

    ഇതിനെയോ നിങ്ങൾ ഉപവാസമെന്നും

    യഹോവയ്ക്കു സ്വീകാര്യമായ ദിവസമെന്നും പറയുന്നത്?

    6 "അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്—

    അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക,

    നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക,

    പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക,

    എല്ലാ നുകവും തകർത്തുകളയുക,

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.