1 9:1 മത്തായി 4:15 എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നില്ക്കയില്ല; പണ്ടു അവൻ സെബൂലൂൻദേശത്തിന്നും നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും. 2 9:2 മത്തായി 4:16; ലൂക്കൊസ് 1:79ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു. 3 നീ വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു പോലെയും ആകുന്നു. 4 അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു. 5 ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകു പോലെ തീക്കു ഇരയായിത്തീരും. 6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.
യെശയ്യാവു 9:1-6
Em outras traduções
- IRVMAL Indian Revised Version (IRV) - Malayalam
1 എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം9:1 തിമിരം മങ്ങൽ എന്നുമാകാം. നില്ക്കയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജനതകളുടെ ഗലീലയിൽ മഹത്ത്വം വരുത്തും.
2 ഇരുട്ടിൽ നടന്ന ജനം
വലിയൊരു വെളിച്ചം കണ്ടു;
മരണനിഴലിന്റെ ദേശത്തു വസിച്ചവരുടെ മേൽ
പ്രകാശം ശോഭിച്ചു.
3 അവിടുന്ന് ജനതയെ പെരുക്കുന്നു;
അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു;
അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം
കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും
കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു9:3 ആനന്ദിക്കുന്നതു ആന്ദിക്കുന്നവരെപോലെയും എന്നുമാകാം. പോലെയും ആകുന്നു.
4 അവൻ ചുമക്കുന്ന നുകവും
അവന്റെ ചുമലിലെ കോലും
അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും
മിദ്യാന്റെ നാളിലെപ്പോലെ
അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു.
5 ഒച്ചയോടെ ചവിട്ടി നടക്കുന്ന
യോദ്ധാവിന്റെ ചെരിപ്പൊക്കെയും
രക്തംപുരണ്ട വസ്ത്രവും
വിറകുപോലെ തീക്ക് ഇരയായിത്തീരും.
6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു;
നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു;
ആധിപത്യം അവന്റെ തോളിൽ ഇരിക്കും;
അവന് അത്ഭുതമന്ത്രി, വീരനാം ദൈവം,
നിത്യപിതാവ്, സമാധാനപ്രഭു
എന്നു പേര് വിളിക്കപ്പെടും.
- OMCV Versão Contemporânea Aberta em Malaiala
1 എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും.
2 ഇരുട്ടിൽ നടന്ന ജനം
വലിയൊരു പ്രഭ ദർശിച്ചു;
കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ
ഒരു പ്രകാശം ഉദിച്ചു.
3 അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും
അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു.
കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും
കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ
ആഹ്ലാദിക്കുന്നതുപോലെയും
അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു.
4 അവരുടെ ഭാരമുള്ള നുകവും
അവരുടെ ചുമലിലെ നുകക്കോലും
അവരെ പീഡിപ്പിക്കുന്നവരുടെ വടിയും
മിദ്യാന്റെകാലത്ത് എന്നപോലെ
അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു.
5 യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും
രക്തംപുരണ്ട ഓരോ അങ്കിയും
അഗ്നിക്ക് ഇന്ധനമായി
എരിഞ്ഞടങ്ങും.
6 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു,
നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു,
ആധിപത്യം അവന്റെ തോളിലായിരിക്കും.
അവൻ ഇപ്രകാരം വിളിക്കപ്പെടും:
അത്ഭുതമന്ത്രി, ശക്തനായ ദൈവം,
നിത്യപിതാവ്, സമാധാനപ്രഭു.
Direitos das traduções citadas
Estes versículos te tocaram? Ore agora!
+581 estão orando agora.
Junte-se à corrente de oração.