സമാധാനപ്രഭു
1 എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം9:1 തിമിരം മങ്ങൽ എന്നുമാകാം. നില്ക്കയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജനതകളുടെ ഗലീലയിൽ മഹത്ത്വം വരുത്തും.
2 ഇരുട്ടിൽ നടന്ന ജനം
വലിയൊരു വെളിച്ചം കണ്ടു;
മരണനിഴലിന്‍റെ ദേശത്തു വസിച്ചവരുടെ മേൽ
പ്രകാശം ശോഭിച്ചു.
3 അവിടുന്ന് ജനതയെ പെരുക്കുന്നു;
അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു;
അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം
കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും
കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു9:3 ആനന്ദിക്കുന്നതു ആന്ദിക്കുന്നവരെപോലെയും എന്നുമാകാം. പോലെയും ആകുന്നു.
4 അവൻ ചുമക്കുന്ന നുകവും
അവന്റെ ചുമലിലെ കോലും
അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും
മിദ്യാന്റെ നാളിലെപ്പോലെ
അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു.
5 ഒച്ചയോടെ ചവിട്ടി നടക്കുന്ന
യോദ്ധാവിന്റെ ചെരിപ്പൊക്കെയും
രക്തംപുരണ്ട വസ്ത്രവും
വിറകുപോലെ തീക്ക് ഇരയായിത്തീരും.
6 നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു;
നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു;
ആധിപത്യം അവന്റെ തോളിൽ ഇരിക്കും;
അവന് അത്ഭുതമന്ത്രി, വീരനാം ദൈവം,
നിത്യപിതാവ്, സമാധാനപ്രഭു
എന്നു പേര് വിളിക്കപ്പെടും.