Pular para o conteúdo
Publicidade

ഹോശേയ 6:4,6

OMCV Versão Contemporânea Aberta em Malaiala

4 "എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം?

യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്?

നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും

അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.

6 യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്;

ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    4 എഫ്രയീമേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു. 6 6:6 മത്തായി 9:13; 12:7യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.

  2. IRVMAL Indian Revised Version (IRV) - Malayalam

    4 എഫ്രയീമേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം?

    യെഹൂദയേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം?

    നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും

    പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.

    6 യാഗമല്ല, കരുണ അത്രേ ഞാൻ ആഗ്രഹിക്കുന്നത്;

    ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.