Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 22:1,7,26,27

OMCV Versão Contemporânea Aberta em Malaiala

1 സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം;

ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.

7 ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു,

വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്.

നാലാംസൂക്തം

26 മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ

അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്;

27 അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്,

നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    1 അനവധിസമ്പത്തിലും സൽകീർത്തിയും

    വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.

    7 ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;

    കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.

    26 നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും

    കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.

    27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു

    നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?

  2. IRVMAL Indian Revised Version (IRV) - Malayalam

    1 അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും

    വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.

    7 ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു;

    കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന് ദാസൻ.

    26 നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും

    കടത്തിന് ജാമ്യം നില്‍ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.

    27 വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ട്

    നിന്‍റെ കീഴിൽനിന്ന് നിന്‍റെ മെത്ത എടുത്തുകളയുവാൻ ഇടവരുത്തുന്നത് എന്തിന്?

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.