5 ജ്ഞാനം നേടുക, വിവേകം ആർജിക്കുക;
എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്.
6 ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും;
അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും.
7 ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക.
നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും4:7 അഥവാ, മറ്റുള്ളതെന്തു ചെയ്താലും അറിവ് സമ്പാദിക്കുക.
8 അവളെ4:8 അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം താലോലിക്കുക, അവൾ നിന്നെ ഉയർത്തും;
അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും.