10 ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും
യെരൂശലേമിൽ നിന്നു കുതിരയെയും ഛേദിച്ചുകളയും;
പടവില്ലും9:10 പടവില്ലും യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്. ഒടിഞ്ഞുപോകും;
അവൻ ജനതകളോടു സമാധാനം കല്പിക്കും;
അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും
നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.