10 ഇതാ, യഹോവയായ കർത്താവ് ശക്തിയോടെ വരുന്നു,
അവിടന്ന് ശക്തിയുള്ള ഭുജത്താൽ ഭരണം നടത്തുന്നു.
ഇതാ, പ്രതിഫലം അവിടത്തെ പക്കലും
പാരിതോഷികം അവിടത്തെ കൈയിലും ഉണ്ട്.
11 ഒരു ഇടയനെപ്പോലെ അവിടന്നു തന്റെ ആട്ടിൻപറ്റത്തെ മേയിക്കുന്നു:
അവിടന്നു കുഞ്ഞാടുകളെ തന്റെ കൈകളിലേന്തുകയും
തന്റെ മാറോടുചേർത്തു വഹിക്കുകയും
തള്ളകളെ സൗമ്യതയോടെ നടത്തുകയും ചെയ്യുന്നു.