ജെറുശലേമിന്റെ മഹത്ത്വം
1 "എഴുന്നേറ്റു പ്രകാശിക്കുക, നിന്റെ പ്രകാശം വന്നിരിക്കുന്നു,
യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
2 ഇതാ, അന്ധകാരം ഭൂമിയെയും
കൂരിരുട്ട് ജനതകളെയും മൂടുന്നു,
എന്നാൽ യഹോവ നിന്റെമേൽ ഉദിക്കും,
അവിടത്തെ തേജസ്സ് നിന്റെമേൽ പ്രത്യക്ഷമാകും.
3 രാഷ്ട്രങ്ങൾ നിന്റെ പ്രകാശത്തിലേക്കും
രാജാക്കന്മാർ നിന്റെ ഉദയപ്രഭയിലേക്കും വരും.