Pular para o conteúdo
Publicidade

യെശയ്യാവ് 60:19,20

OMCV Versão Contemporânea Aberta em Malaiala

19 ഇനിമേൽ പകൽസമയത്ത് നിന്റെ പ്രകാശം സൂര്യനല്ല,

രാത്രി നിനക്കു ചന്ദ്രനിൽനിന്ന് നിലാവെട്ടം ലഭിക്കുകയുമില്ല;

യഹോവ നിനക്കു നിത്യപ്രകാശവും

നിന്റെ ദൈവം നിന്റെ മഹത്ത്വവും ആയിരിക്കും.

20 നിന്റെ സൂര്യൻ ഇനിയൊരിക്കലും അസ്തമിക്കുകയില്ല,

നിന്റെ ചന്ദ്രൻ മറഞ്ഞുപോകുകയുമില്ല;

യഹോവയായിരിക്കും നിന്റെ നിത്യപ്രകാശം,

നിന്റെ വിലാപകാലം അവസാനിക്കുകയും ചെയ്യും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    19 60:19 വെളിപ്പാടു 21:23; 22:5ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. 20 നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.

  2. IRVMAL Indian Revised Version (IRV) - Malayalam

    19 ഇനി പകൽനേരത്ത് നിന്‍റെ വെളിച്ചം സൂര്യനല്ല;

    നിനക്കു നിലാവെട്ടം തരുന്നത് ചന്ദ്രനുമല്ല;

    യഹോവ നിനക്കു നിത്യപ്രകാശവും

    നിന്‍റെ ദൈവം നിന്‍റെ തേജസ്സും ആകുന്നു.

    20 നിന്‍റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല;

    നിന്‍റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല;

    യഹോവ നിന്‍റെ നിത്യപ്രകാശമായിരിക്കും;

    നിന്‍റെ ദുഃഖകാലം തീർന്നുപോകും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.