Pular para o conteúdo
Publicidade

ഹോശേയ 4

യിസ്രായേലിനെതിരെ കുറ്റാരോപണം

1 യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ;

യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്;

ദേശത്ത് സത്യവും ദയയും ഇല്ല,

ദൈവപരിജ്ഞാനവുമില്ല.

2 അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു;

കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു;

വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു;

രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു.

3 അതുകൊണ്ട് ദേശം ദുഃഖിക്കുന്നു;

അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും

ആകാശത്തിലെ പറവകളും തളർന്നുപോകുന്നു;

സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.

4 എങ്കിലും ആരും തർക്കിക്കരുത്;

ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്;

നിന്‍റെ ജനമോ, പുരോഹിതനോട്

തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു.

5 അതുകൊണ്ട് നീ പകൽ സമയത്ത് ഇടറിവീഴും;

പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും;

നിന്‍റെ അമ്മയെ ഞാൻ നശിപ്പിക്കും.

6 പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു;

പരിജ്ഞാനം ത്യജിച്ചതുകൊണ്ട്

നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും;

നീ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട്

ഞാനും നിന്‍റെ മക്കളെ മറക്കും.

7 അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു;

ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും.

8 അവർ എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു;

ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു.

9 ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും.

ഞാൻ അവരുടെ തെറ്റായ വഴികൾ നിമിത്തം അവരെ സന്ദർശിച്ച്

അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവർക്ക് പകരം കൊടുക്കും.

10 അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല;

അവർ പരസംഗം ചെയ്താലും പെരുകുകയില്ല;

യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ.

11 പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും

ബുദ്ധിയെ കെടുത്തിക്കളയുന്നു.

12 എന്‍റെ ജനം തങ്ങളുടെ മരംകൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു;

അവരുടെ ഊന്നുവടി അവരോട് ലക്ഷണം പറയുന്നു;

പരസംഗമോഹം അവരെ വഴി തെറ്റിക്കുന്നു;

അവർ തങ്ങളുടെ ദൈവത്തെ വിട്ട് പരസംഗം ചെയ്യുന്നു.

13 അവർ പർവ്വതശിഖരങ്ങളിൽ ബലികഴിക്കുന്നു;

കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്‍റെയും പുന്നയുടെയും ആലിന്‍റെയും കീഴിൽ ധൂപം കാട്ടുന്നു;

അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു;

നിങ്ങളുടെ പുത്ര ഭാര്യമാർ വ്യഭിചരിക്കുന്നു.

14 നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും

നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല;

നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും

ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ;

ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. 4:14 നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. ഈ ജനം കനാന്യവിഗ്രഹാരാധന സ്ഥലങ്ങളില്‍ ആയിരിക്കുകയും സമൃദ്ധി പ്രദാനം ചെയ്യുമെന്ന് അന്ധമായി കരുതുന്ന അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തിരുന്നു. കനാന്യസ്തീകളുമായി അവിഹിതബന്ധം പുലര്‍ത്തിയാല്‍ അവരുടെ നിലങ്ങള്‍ക്കും കന്നുകാലികള്‍ക്കും സമൃദ്ധിയുണ്ടാകുമെന്നും വിശ്വസിച്ചിരുന്നു.

15 യിസ്രായേലേ, നീ പരസംഗം ചെയ്താലും,

യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ;

നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്;

ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്;

യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്.

16 യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ

യഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?

17 എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു;

അവനെ വിട്ടുകളയുക.

18 മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും;

അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു.

19 കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു.

അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.