Pular para o conteúdo
Publicidade

യെശയ്യാവ് 14:12-15

OMCV Versão Contemporânea Aberta em Malaiala

12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!

നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ!

ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ,

നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!

13 നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു,

"ഞാൻ സ്വർഗത്തിൽ കയറും.

ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ

ഞാനെന്റെ സിംഹാസനം ഉയർത്തും;

സമാഗമപർവതത്തിന്മേൽ14:13 ചി.കൈ.പ്ര. ഉത്തരദിക്കിൽ സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും,

സാഫോൺ14:13 സാഫോൺ കനാന്യരുടെ ഏറ്റവും പവിത്രം എന്നുകരുതപ്പെടുന്ന പർവതം. പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും.

14 മേഘോന്നതികൾക്കുമീതേ ഞാൻ കയറും;

എന്നെത്തന്നെ ഞാൻ പരമോന്നതനു തുല്യനാക്കും."

15 എന്നാൽ നീ പാതാളത്തിലേക്ക്,

നാശകൂപത്തിന്റെ അഗാധതയിലേക്കുതന്നെ താഴ്ത്തപ്പെടും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    12 14:12 വെളിപ്പാടു 8:10; 9:1അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! 13 14:13 മത്തായി 11:23; ലൂക്കൊസ് 10:15"ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും" എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. 15 എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

  2. IRVMAL Indian Revised Version (IRV) - Malayalam

    12 അരുണോദയപുത്രനായ ശുക്രാ,

    നീ എങ്ങനെ ആകാശത്തുനിന്നു വീണു!

    ജനതകളെ താഴ്ത്തിക്കളഞ്ഞവനേ,

    നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!

    13 "ഞാൻ സ്വർഗ്ഗത്തിൽ കയറും;

    എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും;

    ഉത്തരദിക്കിന്‍റെ അതിർത്തിയിൽ

    സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;

    14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും;

    ഞാൻ അത്യുന്നതനോടു സമനാകും"

    എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്.

    15 എന്നാൽ നീ പാതാളത്തിലേക്ക്,

    നാശകൂപത്തിന്‍റെ അടിയിലേക്കു തന്നെ വീഴും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.