12 അരുണോദയപുത്രനായ ശുക്രാ,
നീ എങ്ങനെ ആകാശത്തുനിന്നു വീണു!
ജനതകളെ താഴ്ത്തിക്കളഞ്ഞവനേ,
നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!
13 "ഞാൻ സ്വർഗ്ഗത്തിൽ കയറും;
എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും;
ഉത്തരദിക്കിന്റെ അതിർത്തിയിൽ
സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും;
ഞാൻ അത്യുന്നതനോടു സമനാകും"
എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്.
15 എന്നാൽ നീ പാതാളത്തിലേക്ക്,
നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും.