1 "യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
ജനതകളെ അദ്ദേഹത്തിന്റെ മുന്നിൽ കീഴടക്കാനും
രാജാക്കന്മാരുടെ അരക്കച്ചകളഴിക്കാനും
കവാടങ്ങൾ അടയ്ക്കപ്പെടാതിരിക്കേണ്ടതിന്
അദ്ദേഹത്തിന്റെമുമ്പിൽ വാതിലുകൾ തുറക്കാനുമായി
യഹോവയായ ഞാൻ അദ്ദേഹത്തിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.
2 ഞാൻ നിനക്കു മുമ്പേ പോകുകയും
പർവതങ്ങൾ നിരപ്പാക്കുകയും ചെയ്യും;
ഞാൻ വെങ്കലംകൊണ്ടുള്ള കവാടങ്ങൾ തകർക്കുകയും
ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയുകയും ചെയ്യും.
3 ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും,
രഹസ്യസ്ഥലങ്ങളിൽ ശേഖരിച്ചിരിക്കുന്ന സമ്പത്തും,
ഞാൻ ആകുന്നു നിന്നെ പേർചൊല്ലിവിളിക്കുന്ന
ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നു നീ അറിയേണ്ടതിനുതന്നെ.