6 "അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്—
അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക,
നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക,
പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക,
എല്ലാ നുകവും തകർത്തുകളയുക,
7 വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക,
അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക—
നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക,
നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം?
8 അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും,
നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും;
അങ്ങനെ നിന്റെ നീതി58:8 അഥവാ, നീതിമാൻ നിനക്കു മുമ്പിൽ നടക്കുകയും
യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും.
9 അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും;
നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും.
"മർദനത്തിന്റെ നുകവും ആരോപണത്തിന്റെ വിരലും
ഏഷണിപറയുന്നതും നിങ്ങൾ ഉപേക്ഷിച്ചാൽ,