Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 2:1-6

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും

ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു

2 എന്റെ വചനങ്ങളെ കൈക്കൊണ്ടു

എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,

3 നീ ബോധത്തിന്നായി വിളിച്ചു

വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ,

4 അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു

നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,

5 നീ യഹോവാഭക്തി ഗ്രഹിക്കയും

ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

6 യഹോവയല്ലോ ജ്ഞാനം നല്കുന്നതു;

അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 മകനേ, ജ്ഞാനത്തിന് ചെവികൊടുക്കുകയും

    ബോധത്തിന് നിന്‍റെ ഹൃദയം ചായിക്കുകയും ചെയ്യേണ്ടതിന്

    2 എന്‍റെ വചനങ്ങളെ കൈക്കൊണ്ട്

    എന്‍റെ കല്പനകളെ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചാൽ,

    3 നീ ബോധത്തിനായി വിളിച്ച്

    വിവേകത്തിനായി ശബ്ദം ഉയർത്തുന്നു എങ്കിൽ,

    4 അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച്

    നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,

    5 നീ യഹോവാഭക്തി ഗ്രഹിക്കുകയും

    ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

    6 യഹോവയല്ലയോ ജ്ഞാനം നല്കുന്നത്;

    അവന്‍റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    1 എന്റെ കുഞ്ഞേ,2:1 മൂ.ഭാ. എന്റെ മകനേ നീ എന്റെ വചനങ്ങൾ സ്വീകരിച്ച്

    എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും

    2 ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും

    വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക.

    3 ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും

    വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക.

    4 അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും

    നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.

    5 അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും,

    ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

    6 കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്;

    പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.