Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 4:20-27

20 മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക;

എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.

21 അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു;

നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.

22 അവയെ കിട്ടുന്നവർക്കു അവ ജീവനും

അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു.

23 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;

ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.

24 വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക;

അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.

25 നിന്റെ കണ്ണു നേരെ നോക്കട്ടെ;

നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.

26 4:26 എബ്രായർ 12:13 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;

നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;

നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.