Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 5:3-9

3 പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു;

അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.

4 പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും

ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.

5 അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു;

അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു.

6 ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം

അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.

7 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ;

എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.

8 നിന്റെ വഴിയെ അവളോടു അകറ്റുക;

അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.

9 നിന്റെ യൗവനശക്തി അന്യന്മാർക്കും

നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.