Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 6:20-23

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

20 മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക;

അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.

21 അതു എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക;

നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക.

22 നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും.

നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും;

നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.

23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും

പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    20 മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക;

    അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്.

    21 അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക;

    നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക.

    22 നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും.

    നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും;

    നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും.

    23 കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും

    പ്രബോധനത്തിന്‍റെ ശാസനകൾ ജീവന്‍റെ മാർഗ്ഗവും ആകുന്നു.

  2. OMCV Versão Contemporânea Aberta em Malaiala

    20 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക

    നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്.

    21 അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക;

    അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക.

    22 നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും;

    നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും;

    നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും.

    23 കാരണം ഈ കൽപ്പന ഒരു ദീപവും

    ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു,

    ശിക്ഷണത്തിനുള്ള ശാസനകൾ

    ജീവന്റെ മാർഗംതന്നെ,

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.