Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 6:32-35

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

32 സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;

അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.

33 പ്രഹരവും അപമാനവും അവന്നു ലഭിക്കും;

അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.

34 ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു;

പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല.

35 അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല;

എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    32 സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;

    അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.

    33 പ്രഹരവും അപമാനവും അവനു ലഭിക്കും;

    അവന്‍റെ നിന്ദ മാഞ്ഞുപോകുകയുമില്ല.

    34 ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു;

    പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല.

    35 അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;

    എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.

  2. OMCV Versão Contemporânea Aberta em Malaiala

    32 എന്നാൽ വ്യഭിചാരംചെയ്യുന്ന പുരുഷനോ, തന്റെ സ്വബോധം നശിച്ചവൻതന്നെ;

    അതു ചെയ്യുന്നവൻ ആരായാലും സ്വയം നശിപ്പിക്കുന്നു.

    33 മർദനവും മാനഹാനിയുമാണ് അയാളുടെ ഭാഗധേയം,

    അയാളുടെ നിന്ദ ഒരിക്കലും തുടച്ചുമാറ്റപ്പെടുകയില്ല.

    34 അസൂയ ഒരു ഭർത്താവിന്റെ കോപത്തെ ഉദ്ദീപിപ്പിക്കുന്നു,

    പ്രതികാരദിവസത്തിൽ അവൻ യാതൊരുവിധ കനിവും കാണിക്കുകയില്ല.

    35 ഈ കാര്യത്തിൽ അവൻ യാതൊരുവിധ നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല;

    അത് എത്ര ഭീമമായത് ആയിരുന്നാലും അവൻ ആ കോഴ സ്വീകരിക്കുകയില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.