Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 9:1-6,10

1 ജ്ഞാനമായവൾ തനിക്കു ഒരു വീടുപണിതു;

അതിന്നു ഏഴു തൂൺ തീർത്തു.

2 അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി,

തന്റെ മേശ ചമയിച്ചുമിരിക്കുന്നു.

3 അവൾ തന്റെ ദാസികളെ അയച്ചു

പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു:

4 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ;

ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു;

5 വരുവിൻ, എന്റെ അപ്പം തിന്നുകയും

ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‌വിൻ!

6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ!

വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.

10 9:10 ഇയ്യോബ് 28:28; സങ്കീർത്തനങ്ങൾ 111:10; സദൃശവാക്യങ്ങൾ 1:7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും

പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.