കഠിനഹൃദയരായ ജനത
1 "കഠിനഹൃദയരായ മക്കൾക്കു ഹാ കഷ്ടം!"
എന്ന് യഹോവ അരുളിച്ചെയ്യുന്നു,
"എന്റേതല്ലാത്ത പദ്ധതികൾ നടപ്പിലാക്കി,
എന്റെ ആത്മാവിന്റെ ആലോചനകൂടാതെ സഖ്യംചെയ്ത്,30:1 മൂ.ഭാ. പാനീയയാഗം അർപ്പിച്ച്. പാപത്തിനുമേൽ പാപം കൂട്ടുകയും ചെയ്യുന്നവർക്കുതന്നെ.
2 അവർ എന്നോട് അരുളപ്പാടു ചോദിക്കാതെ
ഈജിപ്റ്റിലേക്ക് ഇറങ്ങിച്ചെല്ലുന്നു;
ഫറവോന്റെ സംരക്ഷണത്തിനായി ശ്രമിച്ച്,
ഈജിപ്റ്റിന്റെ നിഴലിൽ അഭയംതേടുന്നവർക്കുതന്നെ.
3 എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്കു ലജ്ജയായിത്തീരും,
ഈജിപ്റ്റിന്റെ നിഴൽ നിങ്ങൾക്ക് അപമാനമായി ഭവിക്കും.
15 ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
"പശ്ചാത്തപിച്ച് എന്നിൽ ആശ്രയംവെച്ചാൽ30:15 മൂ.ഭാ. സ്വസ്ഥമായിരുന്നാൽ നിങ്ങൾ രക്ഷപ്രാപിക്കും.
ശാന്തതയിലും ആശ്രയത്തിലുമാണ് നിങ്ങളുടെ ശക്തി,
എങ്കിലും ഇതു ചെയ്യാൻ നിങ്ങൾക്കു മനസ്സുണ്ടായില്ല.