കഠിനഹൃദയരായ ജനത
1 "മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം" എന്നു യഹോവ അരുളിച്ചെയ്യുന്നു.
പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം
എന്നെ കൂടാതെ ആലോചന കഴിക്കുകയും
എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുന്നവർക്കു തന്നെ
2 ഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും
മിസ്രയീമിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും
എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോവുകയും ചെയ്യുന്നു.
3 "എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്ക് നാണമായും
മിസ്രയീമിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.
15 യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
"മനംതിരിഞ്ഞ് എന്നില്‍ അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും.
വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം;
എങ്കിലും നിങ്ങൾക്ക് മനസ്സാകാതെ: ‘അല്ല;