1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ;
നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.
2 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു;
യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
3 നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക;
എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.
9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു;
അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
25 16:25 സദൃശവാക്യങ്ങൾ 14:12 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു;
അതിന്റെ അവസാനമോ മരണവഴികൾ അത്രേ.
33 ചീട്ടു മടിയിൽ ഇടുന്നു;
അതിന്റെ വിധാനമോ യഹോവയാലത്രേ.