1 മകനേ, കൂട്ടുകാരന്നു വേണ്ടി നീ ജാമ്യം നില്ക്കയോ
അന്യന്നു വേണ്ടി കയ്യടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,
2 നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി;
നിന്റെ വായിലെ മൊഴികളാൽ പിടിപ്പെട്ടിരിക്കുന്നു.
3 ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക;
കൂട്ടുകാരന്റെ കയ്യിൽ നീ അകപ്പെട്ടുപോയല്ലോ;
നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.
4 നിന്റെ കണ്ണിന്നു ഉറക്കവും
നിന്റെ കണ്ണിമെക്കു നിദ്രയും കൊടുക്കരുതു.
5 മാൻ നായാട്ടുകാരന്റെ കയ്യിൽനിന്നും
പക്ഷി വേട്ടക്കാരന്റെ കയ്യിൽനിന്നും
എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,