25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും
അവിടുന്ന് ഒടുവിൽ പൊടിമേൽ നില്‍ക്കുമെന്നും19:25 പൊടിമേൽ നില്‍ക്കുമെന്നും പൊടി എന്നത് കൊണ്ടു ചിലര്‍ അര്‍ത്ഥമാക്കുന്നത് ശവക്കുഴി എന്നാണ് എന്നാല്‍ കോടതിമുറിയിലെ സാക്ഷിവിസ്താരത്തോട് ബന്ധപ്പെട്ട ഒരു പദമായിട്ടാണ് മിക്ക വേദപഠിതാക്കളും പൊടിമേല്‍ നില്ക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇയ്യോബ് 31:14, ആവര്‍ത്തനം 19:16, സങ്കീര്‍ത്തനം 12:5, യെശയ്യാവ് 19:21 നോക്കുക. ഞാൻ അറിയുന്നു.
26 എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം
ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.