Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 4:24-27

IRVMAL Indian Revised Version (IRV) - Malayalam

24 വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക;

അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.

25 നിന്‍റെ കണ്ണ് നേരെ നോക്കട്ടെ;

നിന്‍റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.

26 നിന്‍റെ കാലുകളുടെ പാത നിരപ്പാക്കുക;

നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;

നിന്‍റെ കാലുകൾ തിന്മയിൽനിന്ന് അകലുമാറാക്കുക.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    24 വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക;

    അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.

    25 നിന്റെ കണ്ണു നേരെ നോക്കട്ടെ;

    നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.

    26 4:26 എബ്രായർ 12:13 നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;

    നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

    27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;

    നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

  2. OMCV Versão Contemporânea Aberta em Malaiala

    24 വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക;

    ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക.

    25 നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ;

    നിന്റെ കണ്ണുകൾ മുൻപോട്ടുതന്നെ പതിപ്പിക്കുക.

    26 നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക4:26 അഥവാ, ആലോചന നൽകുക

    അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും.

    27 നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്;

    നിന്റെ കാലുകൾ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കട്ടെ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.