Pular para o conteúdo
Publicidade

സദൃശവാക്യങ്ങൾ 4:5-7

IRVMAL Indian Revised Version (IRV) - Malayalam

5 ജ്ഞാനം സമ്പാദിക്കുക: വിവേകം നേടുക; മറക്കരുത്;

എന്‍റെ വചനങ്ങളെ വിട്ടുമാറുകയും അരുത്.

6 അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;

അതിൽ പ്രിയം വെക്കുക; അത് നിന്നെ സൂക്ഷിക്കും;

7 ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക;

നിന്‍റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    5 ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു;

    എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.

    6 അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും;

    അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;

    7 ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക;

    നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.

  2. OMCV Versão Contemporânea Aberta em Malaiala

    5 ജ്ഞാനം നേടുക, വിവേകം ആർജിക്കുക;

    എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്.

    6 ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും;

    അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും.

    7 ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക.

    നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും4:7 അഥവാ, മറ്റുള്ളതെന്തു ചെയ്താലും അറിവ് സമ്പാദിക്കുക.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.