4 ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.
5 അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ?
അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ?
6 പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും
ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ
7 അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?
അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?
8 38:8 യിരെമ്യാവു 5:22 ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ
അതിനെ കതകുകളാൽ അടെച്ചവൻ ആർ?
9 അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും
കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;
10 ഞാൻ അതിന്നു അതിർ നിയമിച്ചു
കതകും ഓടാമ്പലും വെച്ചു.
11 ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു;
ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്പിച്ചു.